Kerala
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മൂന്ന് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ മഞ്ഞ ജാഗ്രത
കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഈമാസം 28 വരെ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നത്.

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഉള്‍പ്പെടെ മൂന്ന് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര് കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഈമാസം 28 വരെ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നത്.
12 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
മഞ്ഞ ജാഗ്രതാ അറിയിപ്പുള്ള ജില്ലകള്‍
പാലക്കാട്- ഏപ്രില്‍ 26 മുതല്‍ 30 വരെ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം-40, തൃശൂര്‍-39, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍-38, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്-37, തിരുവനന്തപുരം-36 (സാധാരണയെക്കാള്‍ 3-5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) എന്നിങ്ങനെ ഉയര്‍ന്ന താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്ന് മുതല്‍ 30 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ 28 വരെ ഉഷ്ണതരംഗ സാധ്യതയുണ്ട്.