Connect with us

National

രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് കൂടും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇന്ന് തൊട്ട് അടുത്ത അഞ്ച് ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്.

വടക്കുകിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയും സാധാരണ നിലയിലായിരിക്കും. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ചെറിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.