Kerala
സംസ്ഥാനത്ത് ചൂട് കൂടും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.

തിരുവനന്തപുരം | സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. 2 മുതല്‍ 3 ഡിഗ്രി വരെ സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം,സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്, വെള്ളം ധാരാളം കുടിക്കണം, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക,യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക,
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.