National
ബി ജെ പിക്ക് കനത്ത തിരിച്ചടി; ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി സുപ്രീം കോടതി
തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറാണ് മേയര്‍ പദവിയിലെത്തുക.

ചണ്ഡീഗഢ് | ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി.
തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറാണ് മേയര്‍ പദവിയിലെത്തുക.കുല്‍ദീപിന് 20 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് 16 വോട്ട് മാത്രമാണ് ലഭിച്ചതെന്ന് കോടതി പറഞ്ഞു.
ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി. വരണാധികാരി അസാധുവാക്കിയ വോട്ടുകള്‍ കുല്‍ദീപിന് അനുകൂലമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് വരണാധികാരിയായ ബി ജെ പി നേതാവിനെതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വരണാധികാരിക്ക് ക്രിമിനല്‍ ചട്ട പ്രകാരം നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു. ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.