Connect with us

National

തെലങ്കാനയില്‍ ബി ആര്‍ എസിന് കനത്ത തിരിച്ചടി; ആറ് എം എല്‍ സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കഴിഞ്ഞ ദിവസം ബിആര്‍എസ് നേതാവും രാജ്യസഭാ എംപിയുമായ കെ കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാനയില്‍ ഭാരത് രാഷ്ട്രസമിതിക്ക് (ബി ആര്‍ എസ്) കനത്ത തിരിച്ചടി. ആറ് എം എല്‍ സിമാര്‍ ബി ആര്‍ എസ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദാണ്ടേ വിട്ടല്‍, ഭാനുപ്രസാദ് റാവു, എം എസ് പ്രഭാകര്‍, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ ബി ആര്‍ എസില്‍ നിന്ന് അഞ്ച് എം എല്‍ എമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി ആര്‍ എസ് നേതാവും രാജ്യസഭാ എം പിയുമായ കെ കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 

 

Latest