International
പടിഞ്ഞാറന്‍ യമനില്‍ കനത്ത പോരാട്ടം; 140 ഹൂത്തികള്‍ കൊല്ലപ്പെട്ടു
സന്‍ആ | യമനിലെ തന്ത്രപ്രധാന നഗരമായ മആരിബ് നഗരത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ 140 ഹൂത്തികള്‍ കൊല്ലപ്പെട്ടു. അറബ് സഖ്യസേന അറിയിച്ചതാണ് ഈ വിവരം. യെമന്‍ സേനയുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയത്.
ഹൂത്തികളുടെ ശക്തി കേന്ദ്രങ്ങളായ അല്‍-ബൈദയിലും മആരിബിലുമായി നടന്ന ആക്രമണത്തില്‍ ഹൂത്തികളുടെ നിരവധി സായുധ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ഗവര്‍ണറേറ്റുകളിലും 26 ഓപ്പറേഷനുകള്‍ നടത്തിയതായും സഖ്യസേന വക്താവ് അറിയിച്ചു.
---- facebook comment plugin here -----