National
കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വിമാനങ്ങളും ട്രയിനുകളും വൈകി
ഡല്‍ഹിയിലെ വായുഗുണനിലവാരവും മോശം അവസ്ഥയില്‍ തുടരുകയാണ്.
ന്യൂഡല്‍ഹി | കനത്തമൂടല്‍ മഞ്ഞ് രൂപപെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാഴ്ച്ച മറക്കുന്ന സാഹചര്യം രൂക്ഷമായി മാറി.ഇതേതുടര്‍ന്ന് 134 വിമാനങ്ങളും 22 ട്രയിനുകളും ഡല്‍ഹിയില്‍ വൈകി. കടുത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലാവസ്ഥവകുപ്പ് വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ താപനില ആറ് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്ന അവസ്ഥയിലാണ്.
ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശ് ,ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഡല്‍ഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും കാഴ്ചാപരിധി 25 മീറ്ററാണ്.
അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്തമൂടല്‍ മഞ്ഞിനു പുറമേ ഡല്‍ഹിയിലെ വായുഗുണനിലവാരവും മോശം അവസ്ഥയില്‍ തുടരുകയാണ്.
---- facebook comment plugin here -----