Connect with us

National

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 103 വിമാന സര്‍വീസുകളെ ബാധിച്ചു

ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് രൂക്ഷമായി. ഇന്ന് പുലര്‍ച്ചെ ഈ സീസണിലെ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാഴ്ച പരിധി കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിക്കുന്നുണ്ട്. പുക മഞ്ഞിനാല്‍ ഇവിടങ്ങളിലെ റോഡ്-റെയില്‍-വ്യോമ ഗതാഗതം തടസപ്പെട്ടു.

103 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. പുലര്‍ച്ചെയുള്ള വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്നതിനാല്‍ വിമാനത്താവളവുമായി വിമാനകമ്പനികള്‍ ബന്ധപ്പെടണമെന്നും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗിള്‍ 3.9 സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്സറില്‍ 1.7 ഡിഗ്രി സെല്‍ഷ്യസാണ് താപനില. മൂടല്‍ മഞ്ഞ് കനക്കുന്നതിനാലാണ് താപനിലയില്‍ ഇടിവ് സംഭവിക്കുന്നത്.

 

 

 

 

 

Latest