National
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; 118 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി
ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.8 ഡിഗ്രി സെല്‍ഷ്യസാണ്.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. പലയിടത്തും കാഴ്ചാ പരിധി 25 മീറ്റര്‍ വരെ ചുരുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.8 ഡിഗ്രി സെല്‍ഷ്യസാണ്. പഞ്ചാബിലും, ഹരിയാനയിലും, ചണ്ഡീഗഡിലും കനത്ത മൂടല്‍ മഞ്ഞ് തുടരുകയാണ്.
പഞ്ചാബിലെ ചിലയിടങ്ങളില്‍ കാഴ്ചാ പരിധി പൂജ്യം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇതുവരെ 118 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. 32 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനും വൈകി. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന വിമാനം ജയ്പൂരിലെക്ക് വഴിതിരിച്ചു വിട്ടു. ഉത്തരേന്ത്യയില്‍ 29 തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്.
---- facebook comment plugin here -----