National
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; 15 ട്രെയിനുകള്‍ വൈകി ഓടുന്നു
ഡല്‍ഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരും
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം 15 ട്രെയിനുകള്‍ വൈകി ഓടുന്നു. അതേ സമയം ഡല്‍ഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരും. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയില്‍ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.
ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മൂടല്‍മഞ്ഞും ശക്തമാണ്.