National
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 30 വിമാനങ്ങള്‍ വൈകും
സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇതേതുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. 30 വിമാനങ്ങളാണ് വൈകിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. ഡല്‍ഹിയില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നുണ്ട്. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
---- facebook comment plugin here -----