Connect with us

National

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ദൃശ്യപരത 50 മീറ്ററായി കുറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കനത്ത മൂടല്‍ മടഞ്ഞ്. ഇതേത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററി നിരീക്ഷിച്ച പ്രകാരം ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ദൃശ്യപരത 50 മീറ്ററായി കുറഞ്ഞു.

ഹരിയാനയുടെയും രാജസ്ഥാന്റെയും ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ബീഹാറിലും ഒഡീഷയിലും മിതമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും കുറഞ്ഞ കാറ്റിന്റെ വേഗതയുമാണ് നിലവിലെ മൂടല്‍മഞ്ഞിന് കാരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ താപനില ഉയരുകയാണ്. വടക്ക്, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും താപനിലയില്‍ അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

 

Latest