Connect with us

National

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു, ട്രെയിനുകള്‍ വൈകിയോടുന്നു

ചണ്ഡീഗഡ്, വാരണാസി, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ച് വിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി \  ഉത്തരേന്ത്യ കനത്ത മൂടല്‍മഞ്ഞിന്റെ പിടിയില്‍. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ്. ഈ സ്ഥിതി അടുത്ത രണ്ടോ മൂന്നോ മണിക്കൂര്‍ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു.ചണ്ഡീഗഡ്, വാരണാസി, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ച് വിട്ടു.

പുലര്‍ച്ചെ 4.30 ന് ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല – സഹരന്‍പൂര്‍ ഹൈവേയില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു ഡസനോളം പേര്‍ക്ക് പരുക്കേറ്റു. മൂടല്‍മഞ്ഞ് കാരണം റോഡിലെ ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ഇന്നലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.

Latest