Connect with us

National

കനത്ത മൂടല്‍മഞ്ഞ്; കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ ആറ് ട്രെയിനുകള്‍ വൈകിയോടുന്നു

ഒന്നര മണിക്കൂറാണ് ആറു ട്രെയിനുകള്‍ വൈകിയോടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കനത്ത മൂടല്‍മഞ്ഞും കാഴ്ചപരിധി കുറവും കാരണം കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ ആറ് ട്രെയിനുകള്‍ വൈകിയോടുന്നു. ജബല്‍പൂര്‍-ഹസ്രത് നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ്, ഡോ. അംബേദ്കര്‍ നഗര്‍-ശ്രീമാതാ വൈഷ്ണവ് ദേവി കത്ര മാല്‍വ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, രാജ്ഗീര്‍ -ന്യൂഡല്‍ഹി ശ്രാംജീവി എക്‌സ്പ്രസ് എന്നിവയാണ് വൈകിയോടുന്ന മറ്റു ട്രെയിനുകള്‍.

ഒന്നര മണിക്കൂറാണ് ആറു ട്രെയിനുകള്‍ വൈകിയോടുന്നത്. ബറൗണി-ന്യൂഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, രാജ്ഘട്ട്- ഹസ്രത് നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് എന്നിവ യഥാക്രമം മൂന്നും രണ്ടും മണിക്കൂറുകള്‍ വൈകിയോടുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും വായു നിലവാരത്തില്‍ കുറവ് രേഖപ്പെടുത്തുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് അറിയിച്ചു.

 

Latest