International
ചൈനയില്‍ കനത്ത മൂടല്‍മഞ്ഞ് മുന്നറിയിപ്പ്
ക്യോങ്‌ഷോ കടലിടുക്കില്‍ ഷിപ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സംസ്ഥാന, പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബീജിങ്ങ്| ചൈനയില്‍ കനത്ത മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നല്‍കി ചൈനീസ് കാലാവസ്ഥാ പ്രവചകര്‍. സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകളും ചിത്രങ്ങളും ചില നഗരങ്ങളില്‍ ഏഴ് മീറ്ററില്‍ താഴെ ദൃശ്യപരതയുള്ള കനത്ത മൂടല്‍മഞ്ഞുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
പ്രധാന സാമ്പത്തിക ഗതാഗത കേന്ദ്രമായ ക്യോങ്‌ഷോ കടലിടുക്കില്‍ ഷിപ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ചൊവ്വാഴ്ച സംസ്ഥാന, പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയില്‍ നാല്-ടയര്‍, കളര്‍-കോഡഡ് കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനമാണുള്ളത്. ചുവപ്പ് ഏറ്റവും കടുത്ത മുന്നറിയിപ്പിനെ പ്രതിനിധീകരിക്കുന്നു, തുടര്‍ന്ന് ഓറഞ്ച്, മഞ്ഞ, നീല എന്നിവയുമുണ്ട്.
---- facebook comment plugin here -----