Connect with us

International

പാകിസ്ഥാനില്‍ ഇടിമിന്നലില്‍ കനത്ത മണ്ണിടിച്ചില്‍; 20-ലധികം ട്രക്കുകള്‍ മണ്ണിനടിയിലായി

സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

പാകിസ്ഥാന്‍| വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ കനത്ത മണ്ണിടിച്ചില്‍. ഖൈബര്‍ ചുരത്തിലൂടെയുള്ള മണ്ണിടിച്ചിലില്‍ ഇന്നലെ 20 ലധികം ട്രക്കുകള്‍ മണ്ണിനടിയിലായി.ഇടിമിന്നല്‍ മൂലമുണ്ടായതാണ് മണ്ണിടിച്ചിലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം നിരവധി പേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ടോര്‍ഖാം അതിര്‍ത്തിയോട് ചേര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഏകദേശം 25 കണ്ടെയ്‌നറുകള്‍ മണ്ണിനടിയിലായിട്ടുണ്ടെന്നാണ് ഖൈബര്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ നാസിര്‍ ഖാന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതായും നാസിര്‍ ഖാന്‍ വ്യക്തമാക്കി.

മണ്ണിടിച്ചിലില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest