Connect with us

National

കനത്ത മഴ; ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് സ്ത്രീയും രണ്ട് പേരക്കുട്ടികളും മരിച്ചു

സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലും കനത്ത മഴ തുടരുകയാണ്

Published

|

Last Updated

അഹമ്മദാബാദ് | കനത്തമഴയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 65 വയസുള്ള  സ്ത്രീക്കും  രണ്ട് പേരക്കുട്ടികള്‍ക്കും ദാരുണാന്ത്യം. കെശര്‍ബെന്‍ കഞ്ചാരിയ(65 ), പ്രിതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്.ഗുജറാത്തിലെ ദേവഭൂമി ജില്ലയിലെ ജാംഖംഭാലിയ പട്ടണത്തിലാണ് അപകടം നടന്നത്.

ഇന്നലെ വൈകീട്ടാണ് സംഭവം.ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ദേശീയ ദുരന്ത നിവാരണ സേന മൂന്നുപേരുടെയും മൃതദേഹം  പുറത്തെടുത്തത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് അഞ്ച് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.ദേശീയ ദുരന്ത നിവാരണ സേനയെ കൂടാതെ സംസ്ഥാന പോലീസ്, അഗ്നിശമന സേന, നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായ അവസ്ഥയാണ്.

Latest