Kerala
അതിതീവ്ര മഴ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലിറക്കാന്‍ കഴിയാതെ നെടുമ്പാശേരിയില്‍ ഇറക്കി, യാത്രക്കാര്‍ ഇറങ്ങിയില്ല
പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.

കൊച്ചി| അതിതീവ്ര മഴയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്.
പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. കാലാവസ്ഥ അനുയോജ്യമാകുമ്പോള്‍ വിമാനം കണ്ണൂരിലേക്ക് തന്നെ പോകുമെന്നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിക്കുന്നത്.
---- facebook comment plugin here -----