National
ഒമാനില്‍ കനത്ത മഴ തുടരുന്നു ; മലയാളി ഉള്‍പെടെ 12 മരണം
ശക്തമായ മഴയെ തുടര്‍ന്ന് മസ്‌കത്ത്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ ദഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മസ്‌ക്കറ്റ് | ഒമാനില്‍ ശക്തമായ മഴയ തുടരുന്നു. വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ എട്ട് പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
മരണ സഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നേരത്തെ അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.