Connect with us

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്തും ദുരിതം തുടരുന്നു.

പകലും രാത്രിയും പിന്നിട്ട് മഴ തുടരുകയാണ്. നഗരപരിധിയിലും ഗ്രാമങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമായതോടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടില്ല.

രാത്രിയിലും പുലര്‍ച്ചെയും ഇടവിട്ട് കനത്ത മഴയാണ് ആലപ്പുഴയില്‍. ആറുകളിലും തോടുകളിലും ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറി. ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള പാടശേഖരങ്ങളുടെ സമീപമുള്ള താഴ്ന്ന സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. അപ്പര്‍കുട്ടനാട്ടില്‍ മഴ തുടരുകയാണ്.

Latest