Connect with us

holiday for educational institutions

കനത്ത മഴ: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മോഡൽ റെസിഡൻസ് സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.

Published

|

Last Updated

കല്പറ്റ | കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിൽ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ആയിരിക്കും. മോഡൽ റെസിഡൻസ് സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.

അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടർ ഓർമിപ്പിച്ചു. ജില്ലയിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. നാളെ വയനാട്ടിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----

Latest