Connect with us

National

കനത്ത മഴ; ഗുവാഹത്തിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

കാര്യവട്ടത്തെ ഇന്നലെ നടക്കേണ്ടിയിരുന്നു അഫ്ഗാനിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു

Published

|

Last Updated

ഗുവാഹത്തി |  ഗുവാഹത്തിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സന്നാഹമത്സരം കടുത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. അതേസമയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഓസ്ട്രേലിയ – നെതര്‍ലന്‍ഡ്സ് മത്സരത്തിന് 6.45ന് ടോസിടുന്ന മത്സരം ഏഴിന് ആരംഭിക്കും. അതേ സമയം കാര്യവട്ടത്തെ കളിയും മഴ ഭീഷണിയിലാണ്

കാര്യവട്ടത്തെ ഇന്നലെ നടക്കേണ്ടിയിരുന്നു അഫ്ഗാനിസ്ഥാന്‍ – ദക്ഷിണാഫ്രിക്ക മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇനി രണ്ട് മത്സരം കൂടി കാര്യവട്ടത്ത് അവശേഷിക്കുന്നുണ്ട്. തിങ്കളാഴ്ച്ച ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയെ നേരിടും. ചൊവ്വാഴ്ച്ച ഇന്ത്യ – ന്യൂസിലന്‍ഡ് മത്സരവുമുണ്ട്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയയെ നേരിടുന്നതിന് മുമ്പ് ഇന്ത്യ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെ നേരിടും

Latest