Kuwait
കുവൈത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ജനങ്ങള്‍ ജാഗ്രത പാലിക്കണം
കുവൈത്ത് സിറ്റി | കുവൈത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴപെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മേധാവി യാസര്‍ അല്‍ ബലൂഷി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ മഴപെയ്യാന്‍ തുടങ്ങിയിരുന്നു.ഇത് ഇന്നും തുടരും.
കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളായി കുവൈത്തില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ് ഇത് കാരണം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
---- facebook comment plugin here -----