Connect with us

rain precast

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ സാധ്യത

മഴ കനക്കുന്നതോടെ മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ കനക്കുന്നതോടെ തുടര്‍ച്ചയായി പെയ്യുന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്‍നിര്‍ത്തി കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

 

Latest