Connect with us

National

ഉത്തരാഖണ്ഡിലും ഹിമാചലിലും കനത്ത മഴയ്ക്ക് സാധ്യത

22 മുതല്‍ 24 വരെ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ടും 21 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 22 മുതല്‍ 24 വരെ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ടും 21 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മലയോര സംസ്ഥാനങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്.

ഷിംലയില്‍ തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ശനിയാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 88 ആയി.ഹിമാചലില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പ, മാണ്ഡി ജില്ലകളിലെ വൃഷ്ടിപ്രദേശങ്ങളില്‍ മിതമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഓഗസ്റ്റ് 26 വരെ ആര്‍ദ്രമായ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

 

 

Latest