National
അതിതീവ്ര മഴ; തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട്
വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ചെന്നൈ | തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അടുത്ത രണ്ട് ദിവസങ്ങളിലും തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച തേനി, തെങ്കാശി, തിരുനെല്‍വേലി ജില്ലകളിലും 20ന് തെങ്കാശി, തേനി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഊട്ടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൈതൃക തീവണ്ടി സര്‍വീസ് നിര്‍ത്തിവെച്ചു. ഊട്ടി കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇപാസ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.