Connect with us

rain alert

മഴ; പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കി ഡി ജി പി

രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവ കരുതാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ പോലീസ് സേനക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ജാഗ്രതാ നിര്‍ദേശം. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവ കരുതണമെന്നും ഡി ജി പി അനില്‍ കാന്ത് നിര്‍ദേശം നല്‍കി.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷക്ക് പ്രത്യേകം പ്രാധാന്യം നല്‍കും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാന്‍ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.