Connect with us

National

കനത്ത മഴ; ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മണ്ണിടിച്ചില്‍ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു

കല്ലും മണ്ണും ഇടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മണ്ണിടിച്ചില്‍ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു.എട്ട് പേര്‍ക്ക് പരുക്ക്.കനത്തമഴയെ തുടര്‍ന്നാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസയ്ക്കു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയും.മറ്റൊരാള്‍ രുദ്രപ്രദയാഗ് സ്വദേശിയുമാണ്.

കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് തീര്‍ഥാടകര്‍ അപകടത്തില്‍പ്പെട്ടത്.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.

കല്ലും മണ്ണും ഇടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.