Connect with us

Kerala

കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാസര്‍കോട് സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. കോളജുകള്‍ക്ക് ബാധകമല്ല.

Published

|

Last Updated

വയനാട്| കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, വയനാട്, കാസര്‍കോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട് സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. കോളജുകള്‍ക്ക് ബാധകമല്ല. വയനാട്ടില്‍ ഇന്നലെ മുതല്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.

സംസ്ഥാനത്ത് തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

 

 

Latest