Connect with us

Uae

ദുബൈയില്‍ കനത്ത മഴ ദിവസത്തെ ട്രാഫിക് പിഴകള്‍ റദ്ദാക്കും

ഏപ്രില്‍ 16 ന് കനത്ത മഴ സമയത്തുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള എല്ലാ പിഴകളും ഒഴിവാക്കുമെന്ന് ദുബൈ പോലീസ്

Published

|

Last Updated

ദുബൈ | ഏപ്രില്‍ 16 ന് കനത്ത മഴ സമയത്തുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള എല്ലാ പിഴകളും ഒഴിവാക്കുമെന്ന് ദുബൈ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അറിയിച്ചു.

പ്രത്യേകിച്ച് അസാധാരണമായ സാഹചര്യങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

അബൂദബി, മുസ്സഫ ബസ് പുനരാരംഭിച്ചു
ദുബൈ ദുബൈയില്‍ ഇന്റര്‍ സിറ്റി ബസ് സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിച്ചു.

അല്‍ ഗുബൈബയില്‍ നിന്ന് അബൂദബിയിലേക്കുള്ള ഇ100, അല്‍ ജാഫിലിയയില്‍ നിന്ന് മുസ്സഫ ഷാബിയയിലേക്കുള്ള ഇ102, ദുബൈ മാളില്‍ നിന്ന് ഹത്ത ബസ് സ്റ്റേഷനിലേക്കുള്ള എച്ച് 02 എന്നിവ പതിവ് ഷെഡ്യൂള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് ദുബൈ ആര്‍ ടി എ വ്യക്തമാക്കി.

 

Latest