Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ് ; വിവിധയിടങ്ങളില്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത

ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഉരുള്‍പൊട്ടല്‍ ,മണ്ണിടിച്ചില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ അപകടമേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ‍ മുന്നറിയിപ്പ്.

തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, പാലക്കാട് കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം നാളെ പാലക്കാട് ,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Latest