Connect with us

Saudi Arabia

കനത്ത മഴ; ജിദ്ദയിലെ വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്: യാത്രക്കാർ  വിമാന കമ്പനികളുമായി ബന്ധപ്പെടാൻ നിർദ്ദേശം

മക്ക, ജിദ്ദ, ബഹ്‌റ, അൽ ജുമും, റാബിഗ്, ഖോലൈസ്, അൽ-കമൽ എന്നിവിടങ്ങളിലാണ്  കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ. 

Published

|

Last Updated

ജിദ്ദ | കനത്ത മഴയെ തുടർന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചു.വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ നിർദ്ദേശം നനൽകി.

കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് നേരത്തെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റെഡ് അലർട്ട്  പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴച്ച രാവിലെ പതിനൊന്ന് മണിവരെ 37  മില്ലി മീറ്റർ മഴയാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ പെയ്തത്.

മക്ക പ്രവിശ്യയിലെ  ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെൻ്റർ പ്രധാന ഹൈവേകളും കടൽത്തീരങ്ങൾ എന്നിവയിലൂടെ വാഹനമോടിക്കുന്നവരോട് മുൻകരുതൽ സ്വീകരിക്കാനും, വെള്ളപ്പൊക്കവും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മക്ക, ജിദ്ദ, ബഹ്‌റ, അൽ ജുമും, റാബിഗ്, ഖോലൈസ്, അൽ-കമൽ എന്നിവിടങ്ങളിലാണ്  കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ.പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തോടെയുള്ള മഴയും കാറ്റും അനുഭവപ്പെടുമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളും സ്ഥലങ്ങളും ഒഴിവാക്കാനും  ഡയറക്ടറേറ്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Latest