Connect with us

Kerala

വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യും. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവചിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം തുടരുകയാണ്. ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, നദീതീരം, ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം കര്‍ശനമായി വിലക്കിയിട്ടുണ്ട്. മലയോരം, ചുരം ഭാഗങ്ങളിലേക്ക് രാത്രി യാത്രയും നിരോധിച്ചു. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

 

Latest