Connect with us

Idukki

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

മൂന്നാര്‍ എം ജി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന മാല ആണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | മൂന്നാറില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എം ജി കോളനിയിലാണ് സംഭവം. ശ്രീലക്ഷ്മി കോട്ടേജില്‍ കുമാറിന്റെ ഭാര്യ മാല (42) ആണ് മരിച്ചത് .

ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ടാറ്റ ആശുപത്രിയില്‍.

പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

 

Latest