Connect with us

Kerala

കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശം; തോട്ടിലേക്ക് ഓട്ടോമറിഞ്ഞ് ഒരാളെ കാണാതായി

പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചില്‍ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശം. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളം കയറി. മരുതൂര്‍ തോട്ടിലേക്ക് ഓട്ടോമറിഞ്ഞ് ഒരാളെ കാണാതായി. ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടു. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചില്‍ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല.

കുറ്റിച്ചലില്‍ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡിലെ അശാസ്ത്രീയ ഓട നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉച്ചയ്ക്ക് എംസി റോഡില്‍ മണ്ണന്തലയില്‍ വെള്ളം കയറിയതോടെ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ പൂവച്ചലില്‍ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. തേവന്‍കോട് ആശ്രമത്തിന് സമീപം ദേവകിയുടെ വീടാണ് ഇടിഞ്ഞത്. അപകടത്തില്‍ ആളപായമില്ല.

പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവല്‍ ക്രോസിന് സമീപം ഏഴു വീടുകളില്‍ വെള്ളം കയറി. വെള്ളമൊഴുകി പോകേണ്ട കലുങ്ക് മാലിന്യമൂലം അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്നാണ് പരാതി. മഴയെ തുടര്‍ന്ന് തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ മതില്‍ ഇടിഞ്ഞു വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ്  ആറ് സ്ത്രീകൾക്ക് പരുക്കേറ്റത്.ഇന്ന് വൈകിട്ട്  മൂന്ന്  മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest