Connect with us

Heavy rain

കനത്ത മഴ: നാദാപുരത്ത് നാല് പേര്‍ക്ക് ഷോക്കേറ്റു

മരം വീണ് ഇലക്ട്രിക് പോസ്റ്റ് നിലംപൊത്തിയാണ് അപകടം

Published

|

Last Updated

കോഴിക്കോട് |  നാദാപുരം വളയത്ത് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി ഇലകട്രിക് പോസ്റ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.രണ്ട് കടകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇന്നലെ രാത്രി 8.45ന് വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് അപടം. സ്‌കൂള്‍ ഗ്രൗണ്ടിന്റെ മതിലിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി തൊട്ടടുത്ത അനുഗ്രഹ ബേക്കറി കടയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. രണ്ട് 11 കെ വി ഇലക്ട്രിക് പോസ്റ്റുകളും ഇതിനൊപ്പം മറിഞ്ഞുവീണു.

കടയിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് ഷോക്കേറ്റത്. ഉടന്‍ വൈദ്യുതി വിച്ഛേദിച്ചതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി. സ്‌കൂളിന് തൊട്ടടുത്തുള്ള അദ്വൈതാശ്രമത്തിലെ പരിപാടിക്കായി എത്തിയ ആളുകളുടെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ ഈ മരത്തിന് ചുവട്ടില്‍ നിര്‍ത്തിയിട്ടിരുന്നു. ഇലക്ട്രിക് ലൈനില്‍ തട്ടിനിന്നതിനാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല.

Latest