National
ജി 20 വേദിയായ പ്രഗതി മൈതാനം ഉൾപ്പെടെ ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ
ഐഎംഡിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്.

ന്യൂഡൽഹി | 18-ാമത് ജി20 നേതാക്കളുടെ ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനം ഉൾപ്പെടെ ഡൽഹിയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്തു. ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഐഎംഡിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്.
രാജ്യതലസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അധികൃതർക്ക് വെല്ലുവിളിയായി. ഡൽഹിയിലെ സഫ്ദർജംഗ്, വിമാനത്താവളം, രാജ്ഘട്ട്, വസന്ത് കുഞ്ച്, മുനിർക, നരേല തുടങ്ങിയ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി നേരിയ മഴ പെയ്തു. ഞായറാഴ്ച രാവിലെ വരെ ഇത് തുടർന്നു.
ഹരിയാനയിലും ഉത്തർപ്രദേശിലും ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.