Connect with us

rain alert

വടക്കന്‍ കേരളത്തില്‍ ശനിയാഴ്ചവരെ അതിതീവ്ര മഴ

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാകും മഴ കൂടുതല്‍. ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം മഴ്ക്ക് കാരണമാണ്. ഉച്ചക്ക് ശേഷമാകും മഴ കൂടുതല്‍ രൂക്ഷമാകുക. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.