Connect with us

National

തെക്കന്‍ തമിഴ്‌നാട്ടില്‍ അതി തീവ്ര മഴ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി.

Published

|

Last Updated

ചെന്നൈ| തെക്കന്‍ തമിഴ്‌നാട്ടില്‍ അതി തീവ്ര മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലും ബേങ്കുകള്‍ക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ എട്ട് എന്‍ഡിആര്‍എഫ് യൂണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകരം മന്ത്രിമാര്‍ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.

 

 

 

 

---- facebook comment plugin here -----

Latest