Connect with us

National

തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ആകെ 50 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.

Published

|

Last Updated

ചെന്നൈ | തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെങ്കാശി ,തിരുനല്‍വേലി ,തൂത്തുക്കുടി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.സംസ്ഥാനത്ത് ആകെ 50 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

റോഡില്‍ വെള്ളം കയറിയും മരം വീണും പലയിടത്തും ഗതാഗതം താറുമാറായി. ആകെ അഞ്ച് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest