Connect with us

rain alert

സംസ്ഥാനത്ത് അതിതീവ്ര മഴ; പ്രളയ മുന്നറിയിപ്പ്

അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; എന്‍ ഡി ആര്‍ എഫ് സംഘം കേരളത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തേക്കാണ് മുന്നറിയിപ്പ്്, മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. മലയോര ടൂറിസം രംഗത്തേക്കുള്ള യാത്ര ഒഴിവാക്കണം. സംസ്ഥാനത്ത് തീവ്ര മഴയും പ്രളയ മുന്നറിയിപ്പുമുണ്ടായ സാഹര്യത്തില്‍ ദുരന്തനിവാരണത്തിനുള്ള എന്‍ ഡി ആര്‍ എഫ് സംഗം കേരളത്തലേക്ക് തിരിച്ചു.

പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചു
എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മഴക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. വിനോദസഞ്ചാരികള്‍ രാത്രി യാത്രകളും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

---- facebook comment plugin here -----

Latest