Connect with us

National

തിരുവനന്തപുരത്ത് ശക്തമായ മഴ; ഇടുക്കി വരെയുള്ള ജില്ലകളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 45 മിനിറ്റില്‍ 39 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ . തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ട്. കനത്ത ചൂടില്‍ ലഭിച്ച വേനല്‍ മഴ തലസ്ഥാന ജില്ലക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

രാത്രിയോടെ മഴക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 45 മിനിറ്റില്‍ 39 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.മധ്യ തെക്കന്‍ കേരള ജില്ലകളില്‍ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റര്‍ വരെ ഉയരത്തില്‍ കിഴക്കന്‍ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പം കൂടുതല്‍ കലര്‍ന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേര്‍ന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം

കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു.

 

Latest