Connect with us

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; നിരവധി വീടുകളില്‍ വെള്ളം കയറി, എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കനത്ത മഴ. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇതേ തുടര്‍ന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളറട കുരിശുമല അടിവാരത്ത് മലവെള്ളപ്പാച്ചിലുണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

ആര്യനാട് കൊക്കോട്ടേല ആയിരവല്ലി ക്ഷേത്രത്തിന് സമീപം ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.

Latest