International
ബ്രസീലില്‍ കനത്ത മഴയില്‍ 36 പേര്‍ മരിച്ചു
സെബാസ്റ്റിയാവോ, ഉബതുബ, ഇല്‍ഹബെല, ബെര്‍ട്ടിയോഗ നഗരങ്ങള്‍ളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.

സാവോ പോളോ|ബ്രസീലിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 36 പേര്‍ മരിച്ചു.സെബാസ്റ്റിയാവോ, ഉബതുബ, ഇല്‍ഹബെല, ബെര്‍ട്ടിയോഗ നഗരങ്ങള്‍ളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ദുരന്ത സ്ഥലത്ത് കാണാതായവരെയും പരിക്കേറ്റവരെയും കണ്ടെത്താന്‍ രക്ഷാസംഘങ്ങള്‍ തിരച്ചില്‍ നടത്തിവരികയാണ്.
നഗരത്തിലെ വ്യാപകമായ നാശത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. ഇതില്‍ വെള്ളപ്പൊക്കത്തില്‍ തെരുവിലെ പ്രദേശവാസികള്‍ ഒരു കുഞ്ഞിനെ രക്ഷിക്കുന്നതും ഉള്‍പ്പെടുന്നു. ഈ പ്രദേശത്ത് മഴ ഒരു ദിവസം കൊണ്ട് 600 മില്ലിമീറ്റര്‍ കവിഞ്ഞു. ഇത് ഇത്രയും കുറഞ്ഞ കാലയളവില്‍ ബ്രസീലില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന അളവുകളില്‍ ഒന്നാണ് ഇതെന്ന് സാവോ പോളോ സര്‍ക്കാര്‍ വ്യക്തമാക്കി.