Connect with us

Kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ പരക്കെ നാശം വിതച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ട് ജില്ലകളിലും ബുധനാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.അതേ സമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍മത്സ്യബന്ധനത്തിന് തടസമില്ല.

അതേ സമയം കോഴിക്കോട് ജില്ലയില്‍ കനത്ത മഴ പരക്കെ നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍ തോട്ടക്കാട് പൈക്കാടന്‍ മലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.