Connect with us

National

അമൃത്പാല്‍ സിംഗിന് ജയിലില്‍ കനത്ത സുരക്ഷ

ഇയാളുടെ ഒമ്പത് കൂട്ടാളികള്‍ ഇപ്പോള്‍ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലാണ്.

Published

|

Last Updated

 

ദിബ്രുഗഢ് (അസം)| ഖാലിസ്ഥാന്‍ അനുകൂല തീവ്ര മതപ്രഭാഷകന്‍ അമൃതപാല്‍ സിംഗിനെ പഞ്ചാബില്‍ നിന്ന് അപ്പര്‍ അസം ടൗണിലെ ജയിലിലേക്ക് മാറ്റുന്നതിനാല്‍ ദിബ്രുഗഢില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് അറിയിച്ചു.

ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) അമൃത്പാല്‍ സിംഗിനെ ദിബ്രുഗഡിലേക്ക് കൊണ്ടുപോകുമെന്ന് പഞ്ചാബ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുഖ്‌ചെയിന്‍ സിംഗ് ഗില്‍ പറഞ്ഞു. സിംഗിനെ പാര്‍പ്പിക്കുന്ന ദിബ്രുഗഡിലെ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

ജയില്‍ വളപ്പ് അസം പോലീസിന്റെ എലൈറ്റ് ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളും സിആര്‍പിഎഫും ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടുണ്ട്. ജയിലിനുള്ളിലെ സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്ന് ജയിലിലേക്കുള്ള 15 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ക്ലിയറന്‍സിനായി ദിബ്രുഗഡ് ട്രാഫിക് പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ വേഷത്തില്‍ പോലീസുകാര്‍ക്കൊപ്പം പ്രത്യേക സംഘവും സ്ഥലത്തുണ്ട്.

ഇയാളുടെ ഒമ്പത് കൂട്ടാളികള്‍ ഇപ്പോള്‍ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലാണ്.

 

 

Latest