Connect with us

Uae

എമിറേറ്റ്‌സ് റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

2025 ജനുവരി ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

Published

|

Last Updated

ദുബൈ | എമിറേറ്റ്‌സ് റോഡിൽ വൈകുന്നേരം 5.30 മുതൽ രാത്രി എട്ട് വരെ ഭാര വാഹനങ്ങൾ നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അവീർ സ്ട്രീറ്റിനും ഷാർജക്കും ഇടയിൽ ദുബൈ ഭാഗം ലക്ഷ്യംവച്ചാണ് നിരോധം.

ദുബൈയിൽ തിരക്കേറിയ റോഡുകളിൽ ഭാര വാഹന ഗതാഗത നിരോധനം വിപുലീകരിക്കുക എന്ന ആസൂത്രണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. ഇത് ഗതാഗതം വർധിപ്പിക്കുകയും തിരക്ക് കുറക്കുകയും നിയുക്ത തെരുവുകളിൽ സ്വകാര്യ വാഹനങ്ങൾക്കുള്ള റോഡ് ശേഷി വർധിപ്പിക്കുകയും ചെയ്യും.അതോടൊപ്പം എമിറേറ്റിലുടനീളം റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

2024 ഏപ്രിലിൽ, രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഭാര വാഹന ഗതാഗത നിരോധനം ആർ ടി എ നടപ്പിലാക്കിയിരുന്നു. ഇത് ഇപ്പോൾ ഷാർജയിലേക്കുള്ള എമിറേറ്റ്‌സ് റോഡിലേക്ക് വ്യാപിപ്പിക്കുകയാണ്.അൽ ഇത്തിഹാദ്, മയ്ദാൻ സ്ട്രീറ്റുകൾ പ്രധാന ദുബൈ റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു.

ശൈഖ് സായിദ് റോഡ്, ഷാർജക്ക് സമീപമുള്ള റെസിഡൻഷ്യൽ ഏരിയകളായ അൽ മിസ്ഹാർ, അൽ മുഹൈസ്ന, ഊദ് അൽ മുതീന എന്നിവിടങ്ങളിലെ മറ്റ് റോഡുകൾ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ 16 മണിക്കൂർ നിരോധനത്തിന് വിധേയമാണ്.തിരക്കുള്ള നഗരപ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണങ്ങൾക്ക് വിധേയമാണ്.വിമാനത്താവളം, ഒമാൻ, ദമസ്‌കസ് തെരുവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രാവിലെ 6.30 മുതൽ രാവിലെ 8.30 വരെയും ഉച്ചക്ക് ഒന്ന് മുതൽ വൈകുന്നേരം മൂന്ന് വരെയും വൈകുന്നേരം 5.30 മുതൽ രാത്രി എട്ട് വരെയുമാണ് നിയന്ത്രണം. ദുബൈ പോലീസിലെ ഓപറേഷൻസ് അഫയേഴ്സ് ആക്ടിംഗ് അസിസ്റ്റന്റ് കമാൻഡന്റ്മേജർ ജനറൽസൈഫ് മുഹൈർ അൽ മസറൂഇ പറഞ്ഞു.

പുതിയ സമയക്രമീകരണങ്ങളെക്കുറിച്ച് ട്രക്ക് ഡ്രൈവർമാർക്കും ട്രാൻസ്പോർട്ട് കമ്പനി ഉടമകൾക്കും അവബോധം സൃഷ്ടിക്കുന്നതിനായി ആർ ടി എയുമായി പോലീസ് സഹകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.പിഴകളും മറ്റ് ശിക്ഷകളും ഒഴിവാക്കാൻ ഈ സമയക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രക്ക് നീക്ക നിരോധന സമയക്രമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 792 നിയമലംഘനങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest