red alert
കൊല്ലം ജില്ലയില്‍ കനത്ത കാറ്റ്; മരം വീണ് ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു
അതിതീവ്ര മഴ: നാല് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്
കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത കാറ്റ് തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് കാറ്റ് ആരംഭിച്ചത്. കനത്ത കാറ്റിനെത്തുടര്‍ന്ന് കൊല്ലം എഴുകോണിനും കുണ്ടറക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു. കൊല്ലം ട്രയിന്‍ കൊട്ടാരക്കരയില്‍ പിടിച്ചിട്ടിരിക്കുകയാണ്. അ്ഗ്നിശമന വിഭാഗത്തിന്റെ നേതത്വത്തില്‍ മരം മുറിച്ച് നീക്കാനുള്ള ശ്രമം ആരംഭിച്ചു. കനത്ത കാറ്റില്‍ മുണ്ടക്കല്‍ സ്വദേശിയായ രവീന്ദ്രന്‍ എന്നയാളുടെ വീടിന്റെ മുകളിലേക്കും ഓച്ചിറയില്‍ മറ്റൊരാളുടെ വീടിന് മുകളിലേക്കും മരണം വീണതായും വിവരമുണ്ട്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ എല്ലാ ബോട്ടുകളോടും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ നാല് ജില്ലകളില്‍ നാളെ അതിതീവ്രമഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്