Connect with us

Kerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവില്‍ കഴിയുന്ന പ്രതികള്‍ 19ന് അന്വേഷണ സംഘത്തിന് മുന്നിലെത്തും

ഇവര്‍ 19ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Published

|

Last Updated

കൊച്ചി |  ഒളിവില്‍ കഴിയുന്ന ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളആയ ദമ്പതികള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകും. ഇവര്‍ 19ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവുക.

കേസില്‍ ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുനന്ു. ക്രിപ്‌റ്റോ കറന്‍സി വഴി 482 കോടി രൂപ പ്രതികള്‍ സമാഹരിച്ചിരുന്നതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. 1630 കോടിയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറാനാണ് നിര്‍ദേശം. ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കള്‍ ഉണ്ടെന്നും കണ്ടെത്തലുണ്ട്.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ്.ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് കേരളത്തില്‍ 78 ശാഖകളും ഇന്ത്യയില്‍ 680 ശാഖകളും ഉണ്ടെന്ന് കണ്ടെത്തയിട്ടുണ്ട്.

Latest