National
ഹെലികോപ്ടര്‍ അപകടം; അന്വേഷണത്തിന് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘം

ന്യൂഡല്‍ഹി | ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സേനയുടെ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ദുരന്തം സംബന്ധിച്ച് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി വിവരം. വരുണ്‍ സിങിന്റെ ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കോപ്ടറിലുണ്ടായിരുന്ന 14 പേരില്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്.
---- facebook comment plugin here -----